ആദ്യത്തെ ചോദ്യം..വധശിക്ഷ വേണമോ? ഒരു സാധാരണ വ്യക്തി നല്ലൊരു
പട്ടാളത്തിന്റെ സംരക്ഷണയിൽ കഴിയുമ്പോൾ നിസ്സംശയം അഹിംസാലു ആവണം. ആ
രാജ്യത്തിനുള്ളിൽ സമാധാനത്തോടെ ജീവിക്കണം. പട്ടാളത്തോട് അഹിംസാലു ആവാൻ
പറയുന്നവർ പുറത്ത്നിന്നുള്ള അക്രമങ്ങളെ ക്ഷണിച്ച് വരുത്തുന്നു. ലോകം മുഴുവൻ
സമാധാനം ഉണ്ടെങ്കിൽ പട്ടാളമെന്തിന്? കോടതി എന്തിന്? ജയിലെന്തിനു? ഇനി
കോടതി വധശിക്ഷ നിർത്തിയാൽ, പട്ടാളവും പോലീസും ഇനി ഒരുത്തനെയും ജീവനോടെ
പിടിക്കില്ല. അതുകൊണ്ട് അവസാന വാക്ക് കോടതിയുടെതാവണം. ആ കോടതിക്ക് ഏറ്റവും
ശരിയായ നിയമപരമായ തീരുമാനം ഏതളവുവരെയും എടുക്കാനുള്ള അർഹതയും വേണം. അതൊരു സാംസ്കാരിക രാജ്യത്തിന്റെ നിലനിൽപ്പിന് ആവശ്യവുമാണ്.
ഇനി കസബ്, അഫസൽ ഗുരു, യാക്കൂബ് മേമോണ്‍ എന്നിവരെ തൂക്കിലേറ്റിയത് ശരിയോ
അതും മറ്റു അതി ഭയങ്കര കുറ്റവാളികൾ ജയിലിൽ ഉള്ളപ്പോൾ. ഒരു രാജ്യത്തെ
സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കുറ്റം ശത്രുരാജ്യത്തെ ശക്തികളുമായി
ചേർന്ന് യുദ്ധം പ്രഖ്യാപിക്കുകയോ, പൊതുജനത്തെ ആക്രമിക്കുകയോ ചെയ്യുന്നതാണ്.
നക്സൽ, സ്വന്തം അളവിലും, വർഗ്ഗീയ അക്രമങ്ങൾ രാജ്യത്തിനുള്ളിലും ഉള്ളതാകയാൽ
അതൊക്കെ ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം രണ്ടാമതും, മൂന്നാമതും,
നിർഭയകേസിലെ ബാലൽക്കാരികളും, ഗോവിന്ദച്ചാമിയെ പോലുള്ളവരും നാലാമത്തെ
പ്രാധാന്യത്തിൽ വരുന്നവരും ആണ്. അത് കൊണ്ട് ഒരു രാജ്യം മറ്റുള്ള
രാജ്യങ്ങൾക്ക് കൊടുക്കേണ്ട മറുപടി കൂടിയാണ് ഈ വധശിക്ഷ. ഇപ്പോഴത്തെ അവസ്ഥയിൽ
അതങ്ങിനെ വേണ്ടിവരും. ആഗ്രഹം ഇത്തരം ശത്രുക്കളില്ലാത്ത,
കുറ്റവാളികളില്ലാത്ത, വധശിക്ഷയില്ലാത്ത, ജയിലുകളില്ലാത്ത ഒരു ലോകം തന്നെ.
ആദ്യത്തേത് രണ്ടും നിലനിൽക്കുമ്പോൾ രണ്ടാമത്തെ രണ്ടും എടുത്തുകളയാൻ
പറയുന്നത് അരാജകത്വത്തിലെക്ക് ആത്മഹത്യാപരമായി നടന്നടുക്കലാവും.
No comments:
Post a Comment